02:31pm 29 July 2026
NEWS
രജനികാന്ത്, സുന്ദർ.സി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം?
17/10/2025  12:36 PM IST
Cinema desk
രജനികാന്ത്, സുന്ദർ.സി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ഇപ്പോൾ 'ജയിലർ 2' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തീരുമെന്നാണ് പറയപ്പെടുന്നത്.  ഇതിനു പിന്നാലെ, രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം ഉണ്ടാകുമെന്നുള്ള കാര്യം രജനികാന്തും, കമൽഹാസനും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിനായുള്ള കഥയും, സംവിധായകനും ഇനിയും  തീരുമാനമാകാത്ത കാരണത്തിനാൽ  ഈ ചിത്രം വൈകുമെന്നാണ് ഇപ്പോഴത്രേ റിപ്പോർട്ട്. അതിനാൽ രജനികാന്ത്  ഹ്രസ്വകാലത്തിൽ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചിരിക്കുന്നതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതനുസരിച്ചു ഈ ചിത്രം തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'വേൽസ് ഫിലിംസ് ഇന്റർനാഷണലും', രജനികാന്തിന്റെ മകളും, സംവിധായികയുമായ ഐശ്വര്യ രജനികാന്തും ചേർന്നാണ് നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ.സി.യുമാണ് എന്നും പറയപ്പെടുന്നുണ്ട്. 1997-ൽ റിലീസായ രജനികാന്തിന്റെ  'അരുണാചലം' എന്ന ചിത്രം സുന്ദർ.സി.യായിരുന്നു സംവിധാനം ചെയ്തത്. ഇപ്പോൾ 28 വർഷങ്ങൾക്ക് ശേഷം രജനികാന്തും, സുന്ദർ.സി.യും വീണ്ടും കൈകോർത്ത് മറ്റൊരു ചിത്രം ഒരുക്കാനിരിക്കുകയാണ്.  സുന്ദർ.സി. ഇപ്പോൾ സംവിധാനം ചെയ്തുവരുന്ന ചിത്രം നയൻതാര നായികയായി അഭിനയിക്കുന്ന 'മൂക്കുത്തി അമ്മൻ-2'. ആണ്. ഈ ചിത്രത്തിന്റെ ചിത്രീകരണവും അവസാന ഘട്ടത്തിലാണ്. ഈ ചിത്രം നിർമ്മിക്കുന്നതും 'വേൽസ് ഫിലിംസ് ഇന്റർനാഷണ'ലാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img