02:48pm 24 June 2026
NEWS
രജനികാന്തിന്റെ അടുത്ത ചിത്രം 'ധർമൻ'
24/06/2026  12:28 PM IST
Cinema desk
രജനികാന്തിന്റെ അടുത്ത ചിത്രം  ധർമൻ

 

നെൽസൺ സംവിധാനം ചെയ്തിരിക്കുന്ന 'ജെയിലർ-2' ആണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം രജനികാന്ത്, സൂപ്പർഹിറ്റായ 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും, ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ആണെന്നുമുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. രജനികാന്തിന്റെ 173-മത്തെ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയുടെ പൂജയും, ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും ഇന്ന് കാലത്ത് ചെന്നൈയിൽ നടന്നു. 'ധർമൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ സിനിമയിൽ രജനികാന്ത് ഡോക്ടർ കഥാപാത്രത്തിലാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. തമിഴ് നാട്ടിൽ 5 രൂപ മാത്രം ഫീസ് വാങ്ങി ചികിത്സ നൽകിയിരുന്ന ഒരു ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ  ജീവിത കഥയെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നുള്ള റിപ്പോർട്ടുമുണ്ട്. മലയാള നടനായ  ബേസിൽ ജോസപ്പ് ഇതിൽ രജനികാന്തിൻ്റെ മകനായി അഭിനയിക്കുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഈ സിനിമക്ക് സംഗീതം നൽകുന്നത് അനിരുദ്ധ് ആണ്! ചെന്നൈയിൽ തുടർന്ന് ഒരു മാസത്തോളം ഇതിന്റെ ചിത്രീകരണം നടക്കും എന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img