'അനീതി നിയമമാകുമ്പോൾ പ്രതിരോധം കടമയായി മാറുന്നു' എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന 'ജന്തർ മന്തർ ചലോ' കൂട്ടായ്മയും റാലിയും ടി.കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം, പ്രൊഫ. എം.കെ സാനു സാംസ്കാരിക കേന്ദ്രം, ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ്.
നാളെ വൈകിട്ട് നാലിന് മറൈൻ ഡ്രൈവിന് സമീപത്ത് നിന്ന് റാലി ആരംഭിച്ച് അഞ്ചിന് രാജേന്ദ്ര മൈതാനത്ത് സമാപിക്കും.പി. രാജീവ്, എൻ.എസ് മാധവൻ, കെ.ആർ മീര,C N മോഹനൻ, S സതീഷ്, സുനിൽ പി ഇളയിടം, ആർ. രാജഗോപാൽ,കമൽ, മുരുകൻ കാട്ടാക്കട, വേടൻ, രഞ്ജി പണിക്കർ, ആഷിഖ് അബു, റിമ കല്ലിങ്കൽ, അമൽ നീരദ്, ബിജിബാൽ, വിനയ് ഫോർട്ട്, സൂരജ് സന്തോഷ്, ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, എൻ.ഇ സുധീർ, രാജീവ് രവി, ഇർഷാദ്, സോഹൻ സിനുലാൽ,ബി. ഉണ്ണികൃഷ്ണൻ, കെ.ജെ ജേക്കബ്, ഹർഷൻ, സനീഷ്, സന്തോഷ് കീഴാറ്റൂർ, ഷാഹിന, എൻ. മാധവൻകുട്ടി, ശീതൾ ശ്യാം, സജിത മഠത്തിൽ, രഞ്ജിനി ഹരിദാസ്, കെ.ജി പൗലോസ് മാഷ്, സത്യപാൽ, സെബാസ്റ്റ്യൻ പോൾ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവരും വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും. പ്രതിഷേധ രചനകളും കലാ-സാംസ്കാരിക പരിപാടികളും നടക്കും.
ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തിനുവേണ്ടി, വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി, വോട്ട് കൊള്ളയ്ക്കെതിരെ, അനീതി നിയമവിധേയമാകാതിരിക്കാൻ നമ്മുടെ ശബ്ദം ഉയർത്താൻ, നമുക്ക് പ്രതിഷേധിക്കാൻ ജന്തർമന്തർ ചലോ.മുഴുവൻ ജനാധിപത്യ പത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.









