07:34pm 18 April 2026
NEWS
ഐപിഎലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്.
27/03/2025  02:48 PM IST
സണ്ണി ലുക്കോസ്
ഐപിഎലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്.

ദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 151/9 എന്ന സ്കോര്‍ നേടിയപ്പോള്‍ കൊല്‍ക്കത്ത 2 വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു.ക്വിന്റണ്‍ ഡി കോക്ക് പുറത്താകാതെ 97 റണ്‍സ് നേടിയാണ് കൊല്‍ക്കത്തയുടെ വിജയം സാധ്യമാക്കിയത്.

മോയിന്‍ അലി റണ്‍സ് കണ്ടെത്തുവാന്‍ പാടുപെട്ടപ്പോള്‍ മറുവശത്ത് ക്വിന്റണ്‍ ഡി കോക്ക് റണ്‍സ് യഥേഷ്ടം കണ്ടെത്തി. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ 40 റണ്‍സാണ് നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ മോയിന്‍ അലി റണ്ണൗട്ട് ആകുകയായിരുന്നു. 12 പന്തില്‍ 5 റണ്‍സ് മോയിന്‍ അലി നേടിയത്.

ഡി കോക്കും രഹാനെയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ 10 ഓവര്‍ അവസാനിക്കുമ്ബോള്‍ കൊല്‍ക്കത്ത 70 റണ്‍സാണ് നേടിയത്. എന്നാല്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ 29 റണ്‍സ് കൂട്ടുകെട്ട് വനിന്‍ഡു ഹസരംഗ തകര്‍ത്തു. 18 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റാണ് ഹസരംഗ നേടിയത്.

ക്വിന്റണ്‍ ഡി കോക്കും അംഗ്കൃഷ് രഘുവംശിയും ചേര്‍ന്ന് അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കൊല്‍ക്കത്ത വിജയത്തോട് അടുക്കുകയായിരുന്നു. 44 പന്തില്‍ 83 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഡി കോക്ക് 61 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയപ്പോള്‍ അംഗ്കൃഷ് രഘുവംശി 17 പന്തില്‍ നിന്ന് പുറത്താകാതെ 22 റണ്‍സ് നേടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img