NEWS
എന്‍.എസ് മാധവന്റെ കൈവശമുള്ള രാജരാജവര്‍മ്മയുടെ
സ്വകാര്യരേഖാ ശേഖരം ആര്‍ക്കൈവ്സിന് കൈമാറും
സ്വകാര്യരേഖാ ശേഖരം ആര്‍ക്കൈവ്സിന് കൈമാറും
29/05/2024 05:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
HIGHLIGHTS
സാഹിത്യകാരന്‍ എന്‍.എസ്. മാധവന്റെ കൈവശമുള്ള മുന്‍ ദേവസ്വം കമ്മിഷണര്‍ എം. രാജരാജവര്‍മ്മയുടെ സ്വകാര്യരേഖാ ശേഖരം ആര്‍ക്കൈവ്സ് വകുപ്പിന് വ്യാഴാഴ്ച്ച(മേയ് 30) കൈമാറും. വൈകിട്ട് നാലിന് പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്‍.എസ്. മാധവന്റെ പനമ്പിള്ളി നഗറിലെ ഡിഡി ഭവനം അപ്പാര്‍ട്ട്മെന്റില്‍ എത്തിയാണ് രേഖകള്‍ ഏറ്റുവാങ്ങുന്നത്.
എം. രാജരാജവര്‍മ്മ 1920 കളില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ആയിരുന്നു. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയില്‍ കൂടി പിന്നാക്കകാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹം തിരുവിതാംകൂറില്‍ ഉദ്യോഗത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ അദ്ദേഹം എഴുതിയ ഡയറി അന്നത്തെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ അടങ്ങിയതവണ്. എം. രാജരാജവര്‍മ്മയുടെ ചെറുമകനായ ആര്‍ക്കിടെക്ട് എ.ജി കൃഷ്ണ മേനോന്‍ ബന്ധുവായ എന്‍.എസ്. മാധവന് നല്‍കിയ ഡയറികള്‍ ആണ് സംസ്ഥാന പുരാരേഖ വകുപ്പ് ഏറ്റെടുക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.