
അധികാര ദുർവിനിയോഗം നടത്തിയാല്‍ കാരാണ്മ സ്ഥാനം റദ്ദ് ചെയ്യാൻ നിയമതടസ്സമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് രാജരാജവർമ്മ ദേവസ്വം മന്ത്രി കെ. മുരളീധരന് കത്തയച്ചു. ശബരിമല തന്ത്രിസ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ-താന്ത്രിക മേഖലകളില്‍ വിവാദം കനക്കുന്നതിനിടെയാണ് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള ഈ നിർണ്ണായക നീക്കം.
ശബരിമല ക്ഷേത്രത്തില്‍ ദേവന്റെ പിതൃസ്ഥാനം തന്ത്രിക്കില്ലെന്ന് കത്തില്‍ രാജരാജവർമ്മ വാദിക്കുന്നു. ബിംബത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ചൈതന്യം നഷ്ടപ്പെടില്ലെന്നും, ശബരിമലയില്‍ പുനഃപ്രതിഷ്ഠ നടത്തുന്ന തന്ത്രിക്ക് ദേവന്റെ പിതൃസ്ഥാനം ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. ആവശ്യമാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ തന്ത്രിമാരെ നിയമിക്കാനും ബോർഡിന് അധികാരമുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനാണെന്നും ട്രസ്റ്റി സ്ഥാനം മാത്രമാണ് സർക്കാരില്‍ നിലനില്‍ക്കുന്നതെന്നും വ്യക്തമാക്കിയ കത്തില്‍, ക്ഷേത്രം ഒരുകാലത്തും സർക്കാർ ഏറ്റെടുക്കില്ലെന്ന് സെറ്റില്‍മെന്റ് രജിസ്റ്റർ വ്യക്തമാക്കുന്നുണ്ടെന്നും രാജരാജവർമ്മ കൂട്ടിച്ചേർത്തു.
Photo Courtesy - Google










