07:10pm 08 May 2026
NEWS
വെള്ള പ്രശ്‌നത്താൽ രാജമൗലിയുടെ വാരണാസി ഷൂട്ടിങ്ങ് മുടക്കം.
08/05/2026  05:30 PM IST
News desk
വെള്ള പ്രശ്‌നത്താൽ രാജമൗലിയുടെ വാരണാസി ഷൂട്ടിങ്ങ് മുടക്കം.

തെലുങ്ക് സിനിമയിലെ പ്രശസ്തരായ എസ്.എസ്.രാജമൗലിയും, മഹേഷ്ബുവും ചേർന്നൊരുക്കുന്ന ബ്രമ്മാൻഡ ചിത്രമാണ് 'വാരണാസി'. മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം  വിദേശങ്ങളിലും, ഇന്ത്യയിലുമായി നടന്നു വരികയാണ്. നിലവിൽ ഹൈദരാബാദിലുള്ള ഫിലിം സിറ്റിയിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താൻ ആസൂത്രണം ചെയ്തിരുന്നു. വെള്ളത്തിന് അടിയിൽ നടക്കുന്ന ഒരു ഭയങ്കര ആക്ഷൻ ദൃശ്യം എടുക്കുന്നതിനാണ് രാജമൗലി ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി ഒരു വലിയ നീന്തൽ കുളത്തിന്റെ സെറ്റും സ്ഥാപിച്ചിട്ടുണ്ടത്രെ! എന്നാൽ ഈ നീന്തൽ കുളം നിറക്കാനുള്ള വെള്ളം ലഭ്യമാക്കുന്നതിലാണ് പ്രശനം നേരിട്ടിരിക്കുന്നത്. ഒരു ലോറിക്ക് പത്തായിരം ലിറ്റർ എന്ന കണക്കിൽ ഏകദേശം 150 ലോറി വെള്ളം ആവശ്യമാണത്രെ! എന്നാൽ ഇത്രയും വെള്ളം നൽകാൻ  മുനിസിപ്പാലിറ്റി അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ ഈ അപേക്ഷ നിരസിച്ചുവത്രെ! കാരണം ഹൈദരാബാദിൽ ഇപ്പോൾ വേനൽക്കാലം ഉച്ചത്തിൽ ഉള്ളതിനാൽ, പൊതുജനങ്ങളുടെ കുടിവെള്ള സേവനത്തെ പരിഗണിച്ചാണത്രെ  മുനിസിപ്പാലിറ്റി അധികൃധർ വെള്ളം നൽകാൻ വിസമ്മതിച്ചത്. ഇതിനാൽ 'വാരാണാസി'യുടെ ചിത്രീകരണം തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. ഇതിനെ തുർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വേറെ .ദൃശ്യങ്ങൾ ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ് എന്നുള്ള റിപ്പോർട്ടുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img