
കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സ്റ്റാറ്റിസ്റ്റിക്‌സ് ഫെസ്റ്റ് "ഇൻഫൈയ്‌റ-26 " സംഘടിപ്പിച്ചു . കോളേജ് അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ് ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ . ഡോ. ജെറിൻ പോൾ, വിമല കോളേജ്, തൃശൂർ, മുഖ്യപ്രഭാഷണം നടത്തി. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി പ്രൊഫ. ഡോ. ഡെയ്സ് ജോർജ്ജ് അധ്യക്ഷപ്രസംഗം നടത്തി. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അദ്ധ്യാപിക പ്രൊഫ. അമൃത കെ മാധവ് സ്വാഗതം ആശംസിച്ചു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം മേധാവി ഡോ. ജോഷി ജോർജ് ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെയിംസ് സി കെ മുഖ്യസംഘാടകൻ ആയിരുന്നു.
പരിപാടിയുടെ ഭാഗമായി, ട്രെഷർ ഹണ്ട്, ഐ പി ൽ ഓക്ഷൻ, ക്വിസ്, സുഡോകു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മത്സരങ്ങളിൽ 15 വിവിധ കലാലയങ്ങളിൽ നിന്നായി 130 -ഇൽ അധികം വിദ്യാർഥികൾ പങ്കെടുത്തു.
Photo Courtesy - Google







