NEWS
രാജഗിരി വായനാദിനം ഇൻക്സ്പയർ 2025 നടത്തി
19/06/2025 05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി : കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണമസ്) ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസും ഭാഷാ വിഭാഗവും ചേർന്ന് വായനാദിനം ഇൻക്സ്പയർ 2025 ആഘോഷിച്ചു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. റിൻറിൽ മാത്യു സിഎംഐ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടിക്കാടാണ്. സ്റ്റുഡൻറ് അഫയേഴ്സ് ഡീൻ ഡോ. ആൻ ബേബി, ഭാഷാവിഭാഗം മേധാവി ഡോ. അച്ചാമ്മ അലക്സ്, ലൈബ്രറി ആൻ്റ് ഇൻഫോർമേഷൻ സയൻസ് വിഭാഗം മേധാവി ഡോ. ജോഷി ജോർജ്, ലൈബ്രേറിയൻ വിജേഷ് പി. വി. , മൂന്നാം വർഷ ബിരുദ വിദ്യാർഥി ടോണി ജോണി, രണ്ടാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ജസ്റ്റിൻ ജെയിംസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










