02:12am 14 August 2026
NEWS
ചതുരംഗ കളത്തിൽ രാജഗിരി
21/07/2026  09:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചതുരംഗ കളത്തിൽ രാജഗിരി

ഇന്റർനാഷണൽ ചെസ് ഡേയോടനുബന്ധിച്ച് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ കോളേജ്-തല ചെസ് മത്സരം സംഘടിപ്പിച്ചു.

അഞ്ച് തവണ എം.ജി. യൂണിവേഴ്സിറ്റി ചെസ് ചാമ്പ്യനും, എം.ജി. യൂണിവേഴ്സിറ്റി ചെസ് ടീം ക്യാപ്റ്റനുമായിരുന്ന പ്ലാറ്റോ വി. വില്ല്യത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോളേജ് അസോസിയേറ്റ് ഡീൻ (സ്റ്റുഡന്റ് അഫയേഴ്സ്) ഡോ. ജയ ആദ്യ കരുക്ക് നീക്കി ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൂർണ പങ്കാളിത്തത്തോടെ നടന്ന മത്സരത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോ. ഷിന്റോ ജോസ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. ഡേസ് ജോർജ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ. സന്തോഷ് ജി. എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img