NEWS
രാജഗിരി ദേശീയ മനഃശാസ്ത്രമേള സയസ്റ്റ'26 നടത്തി
11/02/2026 04:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി - രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സിൽ മനഃശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ദേശീയ മനഃശാസ്ത്രമേള സയസ്റ്റ'26 സംഘടിപ്പിച്ചു. ആർസിഎസ്എസ് അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. 'ബിയോണ്ട് ദ ഫേസ് വി ഷോ' - എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ സയസ്റ്റ' 26, മനഃശാസ്ത്ര ബിരുദവിദ്യർഥികൾക്കായുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്.
ചടങ്ങിൽ പേഴ്സണൽ മാനേജ്മെൻ്റ് വിഭാഗം മേധാവി പ്രൊഫ. ഡോ. മനോജ് മേനോൻ, മനഃശാസ്ത്ര വിഭാഗം വകുപ്പ് മേധാവി പ്രൊഫ. ഡോ. അനിത രാജ എന്നിവർ സംസാരിച്ചു. ഈ മേളയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 200 ലേറെ വിദ്യാർഥികൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








