
രാജഗിരി അന്താരാഷ്ട്ര ബിരുദ കലോത്സവം -സ്പ്ലെൻഡോറെ 2025-സേക്രട്ട് ഹാർട്ട് പ്രൊവിൻസിന്റെ വികാരിയായ റവ. ഫാ. മാത്യു കോയിക്കര സി.എം.ഐ., ഉദ്ഘാടകർമ്മം നിർവഹിച്ചപ്പോൾ . പ്രിൻസിപ്പൽ പ്രൊഫ. ഡോ. സാജു എംഡി സിഎംഐ, അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഡോ. ഷിന്ടോ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ. റിന്റിൽ മാത്യു, സ്റ്റുഡൻസ് അഫയർ ഡീൻ ഡോ. ആൻ ബേബി തുടങ്ങിയവർ വേദിയിൽ
കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ പതിനൊന്നാമത് എഡിഷൻ സ്പ്ലെൻഡോറെ 2025 എന്ന അന്താരാഷ്ട്ര ബിരുദ കലോത്സവാഘോഷം നടത്തി.ദ നെക്സ്റ്റ് ബിഗിൻസ് നൗ' എന്ന തീമിൽ അധിഷ്ഠിതമായാണ് 3 ദിവസങ്ങളിൽ ആയി സ്പ്ലെൻഡോറെ 2025 നടത്തിയത് 3.30 ലക്ഷം രൂപ സമ്മാനത്തുകയുള്ള സ്പ്ലെൻഡോറെ 2025 ന് , സേക്രട്ട് ഹാർട്ട് പ്രൊവിൻസിന്റെ വികാരിയായ റവ. ഫാ. മാത്യു കോയിക്കര സി.എം.ഐ., ഉദ്ഘാടകർമ്മം നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സാജു എംഡി സിഎംഐ, അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഡോ. ഷിന്ടോ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ. റിന്റിൽ മാത്യു, സ്റ്റുഡൻസ് അഫയർ ഡീൻ ഡോ. ആൻ ബേബി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഡിസംബർ 27, 28, തീയതികളിലായി നടന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്കകത്തുനിന്നും വിദേശത്തുനിന്നുമായി വിവിധ സ്കൂളുകൾ, കലാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നും 1000 ത്തോളം വിദ്യാർഥികൾ സ്പ്ലെൻഡോറെയിൽ പങ്കെടുത്തു
Photo Courtesy - Google








