
കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സിൽ ഭാഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ശിശുപഠനങ്ങളെ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ദ്വിഭാഷാ സമ്മേളനവും പ്രബന്ധാവതരണ മത്സരങ്ങളും സംഘടിപ്പിച്ചു.
ചടങ്ങിൻ്റെ ഉദ്ഘാടനം ആർസിഎസ്എസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സാജു എം.ഡി. നിർവഹിച്ചു. ജോഹനസ്ബെർഗിലെ അസോ. പ്രൊഫ. ഡോ. വരോഷിണി നടേശൻ മുഖ്യപ്രഭാഷണം നടത്തി. കടവന്ത്ര പോലീസ് സബ് ഇൻസ്പെക്ടർ സിബി ടി. ദാസ്, കേരള ഹൈക്കോടതി അഡ്വക്കേറ്റ് പാർവതി മേനോൻ,
ലൈഫ് ആൻ്റ് പാരൻ്റിംഗ് കോച്ച് അമൃത കെ. ഫ്രാൻസിസ്, ആർസിഎസ്എസ് അസോ. പ്രൊഫ. ഡോ. റീന മെറിൻ ചെറിയാൻ എന്നിവർ "ശിശുപഠനങ്ങൾ : സാങ്കേതിക ജീവിതം, സാമൂഹിക ദുർബലതകൾ, കാലാവസ്ഥവ്യതിയാനം" എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദം നയിച്ചു. മൂല്യശ്രുതി പബ്ലിക്ക് മാസികയുടെ അസോസ്സിയേറ്റ് എഡിറ്റർ പ്രമോദ് ബാബു മലയാളത്തിലും തേവര , എസ് എച്ച് കോളേജിലെ അസി. പ്രൊഫ. ഡോ. രാജേഷ് എം. ഇംഗ്ലീഷിലുമുള്ള മികച്ച പ്രബന്ധാവതരണങ്ങൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഒന്നാം സമ്മാനമായി
10,000 രൂപയും പ്രശസ്തിപത്രവും ആര്യ പി.ജി. (മലയാളം), ഹസ്ന പി. (ഇംഗ്ലീഷ്) എന്നിവർക്ക് ലഭിച്ചു.
ചടങ്ങിൽ, ആർസിഎസ്എസ് അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, ഭാഷാവിഭാഗം മേധാവി ഡോ. അച്ചാമ്മ അലക്സ്, അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ. ജേക്കബ് ഏലിയാസ്, ഡോ. സോണി ജി., ഡോ. റിൻസി സജി എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള
അറുപതോളം മത്സരാർഥികൾ പങ്കെടുത്തു.







