
രാജഗിരി വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ സി.എം.ഐ.യും, ഇൻഫ്ലോറേ ഫാക്കൽട്ടി കോ-ഓർഡിനേറ്റർമാരായ ഡോ. പത്മനാഭൻ എൻ.എസ് വിദ്യാർത്ഥി പ്രവർത്തനങ്ങളുടെ അസോസിയേറ്റ് ഡീൻ ഡോ. സുസൻ മാത്യു എന്നിവർ ചാമ്പ്യന്മാരായ കുസാറ്റ് ടീമിനൊപ്പം.
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും രാജഗിരി ബിസിനസ് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ഇൻഫ്ലോറേ ‘26 ജനുവരി 17-ന് കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ 15 മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കുസാറ്റ് (കൊച്ചി) ഓവർഓൾ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ ചത്ത പച്ചയുടെ താരസംഘം പങ്കെടുത്തു. അഭിനേതാക്കളായ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗകത്ത് എന്നിവരോടൊപ്പം കാർമെൻ, ഡാർട്ടു, മിനോൺ, വൈഷ്ണവ്, ശ്യാംകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇൻഫ്ലോറേ ‘26-ന്റെ ടൈറ്റിൽ സ്പോൺസറായ യുകെ സ്റ്റുഡന്റ് ഹെൽപ്ലൈൻ പ്രതിനിധികളും പങ്കെടുത്തു.







