03:27am 01 May 2026
NEWS
രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; 84.39% വിജയം
30/04/2026  04:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ  ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; 84.39 ശതമാനം വിജയം
HIGHLIGHTS

1. അശ്വിൻ അശോകൻ -(കമ്പ്യൂട്ടർ സയൻസ്), 2.ദിയ പി വർഗീസ്- (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്) 3.ഫർഹാന ഖാൻ (എൻസിവിൽ) 4.സംഘമിത്ര മനോജ്- (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ)
 5. മാളവിക എസ് (അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ) 
6.  റിദ അബ്ദുൽ റൗഫ് (കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് ) 
7. ജെഫ്രി ജോർജ് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), 8. സില സാദ്( ഇൻഫർമേഷൻ ടെക്നോളജി) 9 . ആബേൽ ജോൺസ്(മെക്കാനിക്കൽ)

 

കാക്കനാട്: രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സ്വയംഭരണബാച്ചിന്റെ ബി.ടെക് ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 84.39 ശതമാനം വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പസ് റിക്രൂട്ട്മെന്റിനായി നൂറിലധികം പ്രമുഖ കമ്പനികൾ കോളേജിലെത്തുകയും 565 ഓഫറുകൾ ലഭിക്കുകയും ചെയ്തു. കൂടാതെ 97 കുട്ടികൾക്ക് പെയ്ഡ് ഇൻന്റേണ്ഷിപ്പും ലഭിച്ചിട്ടുണ്ട്. പരീക്ഷയെഴുതിയ 897 വിദ്യാർത്ഥികളിൽ 757 പേർ വിജയിച്ചുവെന്നും അതിൽ 140 കുട്ടികൾക്ക് ഓണേഴ്‌സും 187 കുട്ടികൾക്ക് മൈനർ ഡിഗ്രിയും ലഭിച്ചുവെന്ന് പ്രിൻസിപ്പാൾ ഫാ. ഡോ. ജെയ്സൺ പോൾ മുളേരിക്കൽ CMI അറിയിച്ചു. സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ബിരുദദാന ചടങ്ങായ സമാവർത്തനം-2026 മേയ് 16-ന് കോളേജ്ക്യാമ്പസിൽ നടക്കും. തിരുഹൃദയ പ്രവിശ്യയുടെ Provincial ഫാ. പൗലോസ് കിടങ്ങൻ CMI അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ.ജോസഫ് സി.സി CMI മുഖ്യപ്രഭാഷണം നിർവഹിക്കും. നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (NBA) പ്രഥമശ്രേണി (Tier-1) അംഗീകാരവും, കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF-2025) റാങ്കിംഗിൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ മൂന്നാം റാങ്കും സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ഒന്നാം റാങ്കും രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി നേടിയിട്ടുണ്ട്.

എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ ഏറ്റവും ഉയർന്ന ഗ്രേഡ് (CGPA) നേടിയ വിദ്യാർത്ഥികൾ താഴെപ്പറയുന്നു: 

അശ്വിൻ അശോകൻ (കമ്പ്യൂട്ടർ സയൻസ്-എറണാകുളം), ദിയ പി വർഗീസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്- എറണാകുളം), ഫർഹാന ഖാൻ എൻ (സിവിൽ-പത്തനംതിട്ട), സംഘമിത്ര മനോജ് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ-കോഴിക്കോട്), മാളവിക എസ് (അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ- കോഴിക്കോട്), റിദ അബ്ദുൽ റൗഫ് (കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് -തൃശ്ശൂർ), ജെഫ്രി ജോർജ് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- ഡൽഹി), സിലാ സാദ് (ഇൻഫർമേഷൻ ടെക്നോളജി-എറണാകുളം), ആബെൽ ജോൺസ് (മെക്കാനിക്കൽ-ആലപ്പുഴ)

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img