12:44am 12 November 2026
NEWS
രാജഗിരി എന്‍ജി. കോളേജില്‍ ദീക്ഷാരംഭം 2025
23/08/2025  11:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി എന്‍ജി. കോളേജില്‍ ദീക്ഷാരംഭം 2025
HIGHLIGHTS

രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒന്നാം വര്‍ഷ ബി ടെക്, എംടെക് വിദ്യാര്‍ഥികളുടെ പഠനത്തിന് തുടക്കം കുറിക്കുന്ന 'ദീക്ഷാരംഭം 2025ല്‍ മുഖ്യാതിഥിയായ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ഡല്‍ഹി ക്യാമ്പസ് ഡയറക്ടര്‍ പൂര്‍വി പൊഖരിയാല്‍ പ്രസംഗിക്കുന്നു. ഡീന്‍ സ്റ്റാഫ് അഫയേഴ്‌സ് ഡോ ബിനോയ് ഏലിയാസ്, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ജോസഫ് മാത്യു, ആര്‍എസ്ഇടി ഡയറക്ടര്‍ റവ. ഫാദര്‍ (ഡോക്ടര്‍) ജോസ് കുര്യേടത് (സി.എം.ഐ),കോളേജ് മാനേജര്‍ റവ: ഫാദര്‍ ബെന്നി നാല്‍ക്കര (സി.എം.ഐ), ആര്‍എസ്ഇടി പ്രിന്‍സിപ്പാള്‍ റവ. ഫാദര്‍ (ഡോക്ടര്‍) ജയ്സണ്‍ പോള്‍ മുളേരിക്കല്‍ (സി.എം.ഐ), യു.ജി സ്റ്റഡീസ് ഡീന്‍ റവ: ഫാ. (ഡോക്ടര്‍) ജോയല്‍ ജോര്‍ജ് പുള്ളോലില്‍ (സി.എം.ഐ), അലുംമ്‌നി അഫയേഴ്‌സ്, എസ്ഡിജി, ഔട്ട്‌റീച് ഡീന്‍ ഡോ ബിജു പോള്‍ എന്നിവര്‍ സമീപം.

കാക്കനാട്: സംസ്ഥാനത്തെ മുന്‍നിര ഓട്ടോണമസ് കോളേജായ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (ആര്‍എസ്ഇടി) ഒന്നാം വര്‍ഷ ബി ടെക്,, എംടെക് വിദ്യാര്‍ഥികളുടെ പഠനത്തിന് തുടക്കം കുറിക്കുന്ന 'ദീക്ഷാരംഭം 2025' കോളേജ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടന്നു. ആയിരത്തിലധികം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ രണ്ടായിരത്തിലധികംപേര്‍ പങ്കെടുത്തു. യുവതലമുറ സങ്കുചിത ചിന്തകള്‍ മാറ്റി വച്ച് വികസിത ഭാരതത്തിനായി പ്രയത്‌നിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ഡല്‍ഹി ക്യാമ്പസ് ഡയറക്ടര്‍ പൂര്‍വി പൊഖരിയാല്‍ പറഞ്ഞു. കൊച്ചിയിലെ സിഎംഐ സേക്രട്ട് ഹാര്‍ട്ട് പ്രവിശ്യ പ്രൊവിന്‍ഷ്യലും രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍് ടെക്‌നോളജി മാനേജറുമായ റവ: ഫാദര്‍ ബെന്നി നാല്‍ക്കര (സി.എം.ഐ) അധ്യക്ഷം വഹിച്ച ചടങ്ങില്‍ ആര്‍. എസ്. ഇ .ടി. പ്രിന്‍സിപ്പാള്‍ റവ. ഫാദര്‍ (ഡോക്ടര്‍) ജയ്സണ്‍ പോള്‍ മുളേരിക്കല്‍ (സി.എം.ഐ), ഡയറക്ടര്‍ റവ. ഫാദര്‍ (ഡോക്ടര്‍) ജോസ് കുര്യേടത് (സി.എം.ഐ), അസി. ഡയറക്ടറും യു.ജി സ്റ്റഡീസ് ഡീനുമായ റവ:ഫാ. (ഡോക്ടര്‍) ജോയല്‍ ജോര്‍ജ് പുള്ളോലില്‍ (സി.എം.ഐ) എന്നിവര്‍ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img