
അനു ആർ നായർ
കളമശ്ശേരി: വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതകൾ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിലയിരുത്തുന്ന ഗവേഷണ പ്രബന്ധം )അവതരിപ്പിക്കാൻ രാജഗിരി കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഗവേഷക അനു ആർ. നായർക്ക് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചു. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനം 2026 നവംബർ 23 മുതൽ 27 വരെ അമൃത വിശ്വവിദ്യാപീഠത്തിന്റെ ഫരീദാബാദ് ക്യാമ്പസിൽ നടക്കും.
മെഷീൻ ലേണിങ്, ഡീപ് ലേണിങ്, ജി.ഐ.എസ്., റിമോട്ട് സെൻസിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതയും അപകടസാധ്യതയുടെ വ്യാപ്തിയും വിലയിരുത്തുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ഐ.എസ്.ആർ.ഒ., ഐ.ഐ.ടി. റൂർക്കി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രാജഗിരി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സബിൻ ഗോവിന്ദിന്റെ മാർഗനിർദേശത്തിലാണ് ഗവേഷണം.
Photo Courtesy - Google









