10:05am 07 November 2026
NEWS
ലഹരി വിരുദ്ധ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സ്
03/03/2025  04:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരി വിരുദ്ധ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സ്

കൊച്ചി: വിദ്യാർഥി സമൂഹത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സ് ( ഓട്ടോണമസ്) കലാലയത്തിൽ 2025, മാർച്ച് മൂന്നിന്  മനുഷ്യ ചങ്ങല തീർത്തത്. ആർ. സി. എസ്. എസ്സിലെ ഡിപ്പാർട്ടുമെൻ്റ് ഓഫ് കോമേഴ്സ്  ആൻ്റ് പ്രൊഫഷണൽ സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ ഭാഗമായി വരുന്ന യംഗ് ഇന്ത്യൻ എന്ന ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് രാജഗിരി കലാലയത്തിൽ മനുഷ്യ ചങ്ങല തീർത്തത്.  ക്യാമ്പസിനെ മയക്കു മരുന്നിന്റെ കരളഹസ്തങ്ങളിൽ അകപ്പെടാതെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ കലാലയം പടുത്തുയർത്താൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തുകൊണ്ട് ആർ. സി. എസ്. എസ്. അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഡോ. ഷിൻ്റോ ജോസഫ് സി . എം . ഐ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും വിദ്യാർത്ഥികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.  ആർ. സി. എസ്. എസിൻ്റെ അഡ്മിനിസ്ട്രേറ്ററായ ഫാ. റിൻറിൽ മാത്യു സി . എം . ഐ.,ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ഡീൻ ഡോക്ടർ മനോജ് മാത്യു, കോമേഴ്സ് വിഭാഗം മേധാവിഡോ. സി. ടി.  ഫ്രാൻസിസ്, കോഡിനേറ്റർ എബിൻ ബാബു പി., എന്നിവർ ചടങ്ങിൽ സംസാരിച്ചു." മയക്കുമരുന്ന് നിങ്ങളെ രക്ഷപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യാം, പക്ഷേ അത് നിങ്ങളുടെ ഭാവിയെ കാർന്നു തിന്നും " - ഈയൊരു ആശയത്തെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു തെരുവ് നാടകം വിദ്യാർത്ഥികൾ കലാലയ മുറ്റത്തവതരിപ്പിച്ചു. ചെറിയ കുട്ടികൾ മുതൽ മാരകമായ മയക്കുമരുന്നിൻ്റെ പിടിയിൽ അമരുന്ന ഈ കാലത്ത് 'ലഹരിയുടെ ചങ്ങല പൊട്ടിക്കാം, മാറ്റം സ്വീകരിക്കുക, അതിനുള്ള സമയമായി' എന്ന ലോഗോയോടെ മയക്കുമരുന്നിനെതിരെ പ്രബലരാകാനും നല്ല ജീവിതം തെരഞ്ഞെടുക്കുന്ന യുവ തലമുറയെ വാർത്തെടുക്കാനും ആർ. സി. എസ്. എസ്.  സംഘടിപ്പിക്കുന്ന സുപ്രധാന പരിപാടിയാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img