09:17pm 06 October 2026
NEWS
എംജി സർവകലാശാല വനിതാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരിക്ക് കിരീടം
06/10/2026  06:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എംജി സർവകലാശാല വനിതാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരിക്ക് കിരീടം
HIGHLIGHTS

എംജി സർവകലാശാല വനിതാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വിജയികളായ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ടീമിനോടൊപ്പം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഡോ. ഫാ. റിന്റിൽ മാത്യു,അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഫാ. ഷിന്ടോ ജോസഫ് ,പ്രിൻസിപ്പൽ റവ. ഡോ. ഫാ സാജു എം.ഡി ,കായിക അധ്യാപകൻ ഡോ സന്തോഷ് ജെ എന്നിവർ

കളമശ്ശേരി: ഒക്ടോബർ 5,6 തീയതികളിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എംജി സർവകലാശാല വനിതാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാജഗിരി കോളേജ് ചാമ്പ്യൻമാരായി.

ടൂർണമെന്റിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. സാജു എം.ഡി. നിർവഹിച്ചു. സെന്റ് തെരേസാസ് കോളേജ് എറണാകുളം രണ്ടാം സ്ഥാനവും യു.സി. കോളേജ് ആലുവ മൂന്നാം സ്ഥാനവും എസ്.എച്ച്. കോളേജ് തേവര നാലാം സ്ഥാനവും നേടി.

സമ്മാനദാനം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഡോ. ഫാ. റിന്റിൽ മാത്യു നിർവഹിച്ചു.എംജി സർവകലാശാല ടീമിലേക്ക് രാജഗിരിയിൽ നിന്ന് ആൻഡ്രിയ സാറ കുര്യൻ, സിമിയോൻ എസ്, ഫർസ നസറിൻ, ശ്വേത എന്നിവരും സെന്റ് തെരേസാസ് കോളേജിൽ നിന്ന് മീനാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു.

രാജഗിരി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. സന്തോഷ് ജെ. നന്ദി പ്രകാശിപ്പിച്ചു. വിവിധ കോളേജുകളിലെ കായികാധ്യാപകർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img