
കൊച്ചി: ബാങ്കിംഗ് പാര്‍ട്ണര്‍ സ്ഥാപനമായ സിറ്റിയുടെ ഇന്ത്യയിലെ മെര്‍ജര്‍ ആന്‍റ് അക്വസിഷന്‍ വിഭാഗം മേധാവിയായി രാജ് രതിയെ നിയമിച്ചു. 2026 ജൂണ്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഇലക്ട്രോണിക് നിര്‍മാണ സേവനങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട ബി 2 ബി വാണിജ്യ കമ്പനികള്‍ എന്നീ മേഖലകളുടെ ചുമതലയും ഇദ്ദേഹം വഹിക്കും.
സിറ്റിയുടെ ഇന്ത്യയിലെ ലയന-ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍, സങ്കീര്‍ണ്ണവും ഉയര്‍ന്ന മൂല്യമുള്ളതുമായ ഇടപാടുകളില്‍ ആവശ്യമായ ഉപദേശങ്ങള്‍, മുന്‍ഗണനാ മേഖലകളിലെ ഉപഭോക്തൃ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ ചുമതലകളും ഇദ്ദേഹത്തിനാണ്. ഇടപാടുകാര്‍ക്ക് സംയോജിത പരിഹാരങ്ങള്‍ നല്‍കുന്നതിനായി ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിംഗ്, വിപണി, മറ്റ് ഉല്‍പ്പന്ന വിഭാഗങ്ങള്‍ എന്നിവയിലെ പങ്കാളികളുമായും സഹകരിക്കും.
ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിംഗ്, മെര്‍ജര്‍ ആന്‍റ് അക്വസിഷന്‍, നിക്ഷേപ ഉപദേശക സേവനം എന്നീ മേഖലകളില്‍ 15 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയവുമായാണ് രാജ് രതി എത്തുന്നത്. ഡ്രീം സ്പോര്‍ട്സില്‍ സ്ട്രാറ്റജി ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്മെന്‍റ് മേധാവിയായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം സിറ്റിയില്‍ ചേരുന്നത്. തന്ത്രപരമായ പങ്കാളിത്തങ്ങള്‍ക്കും വളര്‍ച്ചാ പദ്ധതികള്‍ക്കും നേതൃത്വം നല്‍കുകയും വിവിധ നിക്ഷേപങ്ങളിലായി ഏകദേശം 150 ദശലക്ഷം ഡോളര്‍ വിന്യസിക്കുകയും ചെയ്തു.
സിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപ ബാങ്കിംഗ് ബിസിനസ് നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് രാജ് ചുമതലയേല്‍ക്കുന്നത്. ഇടപാടുകളുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 2024ലും 2025ലും ഇന്ത്യയിലെ ഏറ്റവും മികച്ച മെര്‍ജര്‍ ആന്‍റ് അക്വസിഷന്‍ ഉപദേശകരായി സിറ്റി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന് വേണ്ടി റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നൂറ് ശതമാനം ഓഹരി വില്‍പ്പനയിലും ഹെയര്‍ ഗ്രൂപ്പിന് വേണ്ടി ഹെയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരി വില്‍പ്പനയിലും ഉപദേശകരായി പ്രവര്‍ത്തിച്ചത് സിറ്റിയുടെ ഈ രംഗത്തെ മികവ് വ്യക്തമാക്കുന്നു.
Photo Courtesy - Google










