10:42am 12 November 2026
NEWS
മഴക്കെടുതി: ഖത്തറിൽ 72 മില്യൺ ഗാലണിലധികം മഴവെള്ളം നീക്കം ചെയ്തു
20/12/2025  09:31 PM IST
nila
മഴക്കെടുതി: ഖത്തറിൽ 72 മില്യൺ ഗാലണിലധികം മഴവെള്ളം നീക്കം ചെയ്തു

ദോഹ:രാജ്യത്ത് അടുത്തിടെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ 
നീക്കം ചെയ്തു.
ഇതുവരെ ഏകദേശം 7,23,17,200 ഗാലൺ മഴവെള്ളമാണ് നീക്കം ചെയ്തത്. ഇതിനായി 544 ടാങ്കറുകളും 36 പമ്പുകളും ഉപയോഗിച്ച് 12,191 ട്രിപ്പുകൾ നടത്തപ്പെട്ടു. വിവിധ ഏജൻസികളിൽ നിന്നുള്ള 813 ജീവനക്കാരും തൊഴിലാളികളും ഈ ദൗത്യത്തിൽ പങ്കെടുത്തു.
വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്നതിനായി ബന്ധപ്പെട്ട മുനിസിപ്പൽ അതോറിറ്റികൾ, പബ്ലിക് വർക്ക്സ് അതോറിറ്റി (അഷ്ഗാൽ), ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഏജൻസികൾ എന്നിവ ഉൾപ്പെടുന്ന സംയുക്ത മഴ അടിയന്തര സമിതി ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
മഴവെള്ളം കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ ഏകീകൃത കോൾ സെന്റർ വഴി 1,452 പരാതികൾ ലഭിച്ചതായും, ഇതിൽ 462 പരാതികൾ ഉടൻ ഫലപ്രദമായി പരിഹരിച്ചതായും അറിയിച്ചു. ശേഷിക്കുന്ന 990 പരാതികൾ അംഗീകൃത പ്രതികരണ പദ്ധതികൾ പ്രകാരം പരിഗണിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img