12:52am 25 May 2026
NEWS
അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനെയും കരുതിയിരിക്കണം
24/05/2026  04:16 PM IST
nila
അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനെയും കരുതിയിരിക്കണം

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തിപ്രാപിക്കാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. നാളെയും (മേയ് 25) ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ് തുടരും. മേയ് 26 മുതൽ 28 വരെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലെ ചില ജില്ലകളിലും മഴ ശക്തമാകുമെന്ന വിലയിരുത്തലിലാണ് കാലാവസ്ഥാ വകുപ്പ്.

ജില്ല തിരിച്ചുള്ള യെല്ലോ അലർട്ട്

മേയ് 25: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

മേയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

മേയ് 27: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

മേയ് 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ശക്തമായ മഴയുടെ പരിധിയിലാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരും മത്സ്യത്തൊഴിലാളികളും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img