02:50am 15 May 2025
NEWS
ഇന്ന് നടക്കേണ്ട ഐപിഎൽ ഉദ്ഘാടന മത്സരം ആശങ്കയിൽ
22/03/2025  07:50 AM IST
nila
ഇന്ന് നടക്കേണ്ട ഐപിഎൽ ഉദ്ഘാടന മത്സരം ആശങ്കയിൽ

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ ഉദ്ഘാടന മത്സരം നടക്കുമോ എന്ന ആശങ്കയിൽ ആരാധകതർ. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കേണ്ടത്. എന്നാൽ, കൊൽക്കത്തയിൽ ഇന്ന് നല്ല മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെയാണ് ക്രിക്കറ്റ് ആരാധകരും ആശങ്കയിലായിരിക്കുന്നത്.

കൊൽക്കത്ത ഉൾപ്പെടെയുള്ള പശ്ചിമ ബംഗാളിലെ ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചുകഴിഞ്ഞു. ഈ ജില്ലകളിൽ ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ന്യൂ ആലിപ്പുർ ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. 

ഐപിഎൽ 2025-ലെ ആദ്യ മത്സരം ഇന്നു വൈകിട്ട് 7.30നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഏഴ് മണിക്കാണ് ടോസ്. ശ്രേയ ഘോഷാൽ, ദിഷ പട്ടാണി എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുക്കുന്ന വമ്പൻ ഉദ്ഘാടന പരിപാടി ആറ് മണി മുതൽ ആരംഭിക്കും. ഇതിനിടെയാണ് ഭീഷണിയായി മഴമുന്നറിയിപ്പ് എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img