08:08pm 07 November 2026
NEWS
ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തും; രണ്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
10/09/2026  07:09 AM IST
nila
ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തും; രണ്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് മുതൽ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മേഖലകളിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതോടെ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

മഴ ലഭിക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. കടുത്ത ചൂടിനിടെ എസി, ഫാൻ തുടങ്ങിയവയുടെ ഉപയോഗം ഉയർന്നതോടെ വൈദ്യുതി ആവശ്യകത വലിയ തോതിൽ വർധിച്ചിരുന്നു. നിലവിൽ ഏകദേശം 800 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവാണ് സംസ്ഥാനം നേരിടുന്നത്.

വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നലെ രാത്രിയും പലതവണ വൈദ്യുതി മുടങ്ങി. പലയിടങ്ങളിലും മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി വിച്ഛേദിച്ചത്. മഴ ലഭിക്കുകയും താപനിലയിൽ കുറവുണ്ടാകുകയും ചെയ്താൽ വൈദ്യുതി ഉപഭോഗം കുറയുന്നത് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img