NEWS
മഴ തടസ്സമായി; അറബ് കപ്പ് ആഘോഷങ്ങൾ മാറ്റിവെച്ചു
18/12/2025 09:17 PM IST
nila

ദോഹ:നിലവിലുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലുസൈൽ ബോളിവാർഡിൽ ഇന്ന് നടത്താനിരുന്ന അറബ് കപ്പ് അനുബന്ധ പരിപാടികൾ നടക്കില്ലെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. ലുസൈൽ സിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് അറിയിപ്പ് പുറത്തുവിട്ടത്.വ്യാഴാഴ്ച ദോഹ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. ശക്തമായ കാറ്റിനൊപ്പം ഇടിയോടുകൂടിയ മഴ തുടർന്നേക്കാമെന്ന മുന്നറിയിപ്പും ഖത്തർ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനൊപ്പം ചില പ്രദേശങ്ങളിൽ ആലിപ്പഴമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അൽ ഖറാറാ പ്രദേശത്ത് ആലിപ്പഴമഴ രേഖപ്പെടുത്തിയതായും അധികൃതർ സ്ഥിരീകരിച്ചു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, കാലാവസ്ഥ മുന്നറിയിപ്പുകൾ കർശനമായി പിന്തുടരണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











