09:06pm 03 September 2026
NEWS
മുതിർന്ന പൗരൻമാർക്കായി റെയിൽവേയുടെ വേനൽക്കാല സ്പെഷ്യൽ ട്രെയിൻ
03/02/2025  05:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുതിർന്ന പൗരൻമാർക്കായി റെയിൽവേയുടെ വേനൽക്കാല സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യയുടെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ യാത്ര ഏപ്രിൽ രണ്ടിന് ആരംഭിക്കും. കശ്മീർ, ആഗ്ര, ഡൽഹി, അമൃത്‌സർ എന്നിവിടങ്ങളിലേക്കുള്ള 15 ദിവസം നീളുന്ന പര്യടനത്തിൽ താമസം, ഭക്ഷണം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എന്നിവ ഉൾപ്പെടുന്നു. യാത്രയ്ക്ക് റെയിൽവേ മന്ത്രാലയം 33 ശതമാനം സബ്സിഡി നൽകുന്നുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ള പ്രത്യേക പര്യടനമാണിതെന്നു സൗത്ത് സ്റ്റാർ റെയിൽവേസ് പ്രോജക്ട് മാനേജർ വിഗ്നേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രത്യേക ടൂറിസ്റ്റ് ട്രെയിനിൽ എസി, സ്ലീപ്പർ കോച്ചുകൾ കൂടാതെ ലക്ഷ്യസ്ഥാനങ്ങളെയും റൂട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾക്കായുള്ള സംവിധാനം, സിസിടിവി ക്യാമറകൾ, ഓരോ കോച്ചിനും പ്രത്യേക ടൂർ മാനേജർമാർ, കാവൽക്കാർ, ഹൗസ് കീപ്പിംഗ്, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരുൾപ്പെടെ വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

യാത്രയിലുടനീളം ദക്ഷിണേന്ത്യൻ വിഭവങ്ങൾ ലഭിക്കും. തേർഡ് എസിക്ക് 49,900 രൂപ, സെക്കൻഡ് എസിക്ക് 60,100 രൂപ, ഫസ്റ്റ് എസിക്ക് 65,500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. www.traintour.in വഴി മാത്രമേ ബുക്കിംഗ് നടത്താൻ കഴിയൂ. വിശദാംശങ്ങൾക്കും ബുക്കിംഗിനും 7305 85 85 85 എന്ന നമ്പറിൽ വിളിക്കാം. ബുക്കിംഗ് ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img