NEWS
ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ.
21/04/2026 10:53 AM IST
ചെറുകര സണ്ണിലൂക്കോസ്

6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.
2024- 25 സാന്പത്തികവർഷം റെയില്‍വേ ഈയിനത്തില്‍ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.
ടിക്കറ്റ് ഇതര വരുമാനത്തിലും റെയില്‍വേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. 2021-22ല്‍ വെറും 290 കോടി രൂപയായിരുന്ന ഇത്തരം വരുമാനം അഞ്ചു വർഷത്തിനുള്ളില്‍ 168 ശതമാനത്തോളം വർധിച്ച് 777.76 കോടി രൂപയിലെത്തി.
പരസ്യങ്ങള്‍, റെയില്‍വേ ആസ്തികള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് നല്‍കുക എന്നിവയ്ക്കൊപ്പം മറ്റുചില സേവനങ്ങളും അധിക വരുമാനത്തിനായി റെയില്‍വേ പ്രയോജനപ്പെടുത്തുന്നുണ്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









