
കേരളത്തിലേക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റയിൽവെ. നവരാത്രി, ദീപാവലി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ ട്രെയിനാണ് സർവീസ് നടത്തുക. ഈ ട്രെയിനിലേക്കുള്ള ബുക്കിങ് ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് നാലു മണിക്ക് ലോകമാന്യ തിലകിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01463) അടുത്ത ദിവസം രാത്രി 10.45നു തിരുവനന്തപുരം നോർത്തിലെത്തും. തിരികെയുള്ള ട്രെയിൻ (01464) സെപ്റ്റംബർ 27 മുതൽ നവംബർ 29 വരെ എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെടും. വൈകീട്ട് 4.20നു പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ ഒരു മണിക്ക് ലോകമാന്യ തിലകിലെത്തും.
കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊറണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.











