03:09pm 12 November 2026
NEWS

15 ട്രെയിനുകൾക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ; വിശദ വിവരങ്ങൾ ഇതാ...

08/01/2026  03:13 PM IST
nila
 15 ട്രെയിനുകൾക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ; വിശദ വിവരങ്ങൾ ഇതാ...

തിരുവനന്തപുരം: കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ 15 ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 15 ട്രെയിനുകൾക്കാണ് വിവിധ സ്റ്റേഷനുകളിലായി സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.

ട്രെയിനുകളും പുതുതായി അനുവദിച്ച സ്റ്റോപ്പുകളും 

16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ് അനുവദിച്ചു.

16325, 16325 നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ നിർത്തും.

16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും.

16334 തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു.

16336 നാഗർകോവിൽ - ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തും.

16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ സ്‌റ്റോപ്.

16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷൻ

16609 തൃശൂർ - കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷൻ

16730 പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷൻ

16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷൻ

19259 തിരുവനന്തപുരം നോർത്ത് - ഭാവ്‌നഗർ എക്‌സ്പ്രസ്, 22149, 22150 എറണാകുളം - പുണെ എക്‌സ്പ്രസ് :വടകര സ്‌റ്റേഷൻ

16309, 16310 എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷൻ

22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് - തിരൂർ സ്‌റ്റേഷൻ

22651, 22652 ചെന്നൈ സെൻട്രൽ - പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷൻ

66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img