03:21pm 11 November 2026
NEWS
ദീപാവലി പ്രമാണിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ
13/10/2025  07:40 AM IST
nila
ദീപാവലി പ്രമാണിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ

ദീപാവലി പ്രമാണിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ. ബെം​ഗളുരു - കൊല്ലം റൂട്ടിലാണ് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലൂടെയായിരിക്കും രണ്ട് ട്രെയിനുകളും സർവീസ് നടത്തുന്നത്. 

ഈ മാസം 16നും 21നും ആണ് കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ പുറപ്പെടുക. കൊല്ലത്ത് നിന്ന് തിരികെ ബെംഗളുരുവിലേക്ക് 17നും 22നും ട്രെയിനുകൾ ഉണ്ടാകും. 

എസ്എംവിടി ബെംഗളുരു- കൊല്ലം എക്സ്പ്രസ് (06561) 16ന് ഉച്ചയ്ക്ക് 3 മണിക്കും കൊല്ലം- എസ്എംവിടി ബംഗളുരു സ്പെഷ്യൽ എക്സ്പ്രസ് (06562) 17ന് രാവിലെ 10.45നും പുറപ്പെടും. എസ്എംവിടി ബെംഗളുരു- കൊല്ലം എക്സ്പ്രസ് (06567) 21ന് രാത്രി 11 മണിക്കും കൊല്ലം-ബെംഗളുരു കന്റോൺമെന്റ് എക്സ്പ്രസ് (06568) 22ന് വൈകിട്ട് അഞ്ചു മണിക്കും പുറപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img