05:04am 11 November 2026
NEWS
റയിൽവെ സ്റ്റേഷനുകളിലെ ട്രെയിൻ ടിക്കറ്റ് വിൽപ്പന പൂർണമായും സ്വകാര്യ ഏജൻസികൾക്ക് നൽകാൻ നീക്കം
10/07/2025  09:00 AM IST
nila
റയിൽവെ സ്റ്റേഷനുകളിലെ ട്രെയിൻ ടിക്കറ്റ് വിൽപ്പന പൂർണമായും സ്വകാര്യ ഏജൻസികൾക്ക് നൽകാൻ നീക്കം

റയിൽവെ സ്റ്റേഷനുകളിലെ ട്രെയിൻ ടിക്കറ്റ് വിൽപ്പന പൂർണമായും സ്വകാര്യ ഏജൻസികൾക്ക് നൽകാൻ നീക്കമെന്ന് റിപ്പോർട്ട്. നിലവിൽ റയിൽവെ ജീവനക്കാരെ ഉപയോ​ഗിച്ച് നടത്തുന്ന ടിക്കറ്റ് കൗണ്ടറുകൾ ഘട്ടംഘട്ടമായി പൂർണമായും നിർത്തലാക്കാനാണ് നീക്കം. ഇതിനുപകരം അൺ റിസർവ്ഡ് ടിക്കറ്റ് നൽകാൻ സ്റ്റേഷനുകളിൽ മൊബൈൽ യുടിഎസ് (എം-യുടിഎസ്) സഹായകിനെ നിയമിക്കും. നിലവിൽ മിക്ക സ്റ്റേഷനുകളിലും സ്വകാര്യ ഏജൻസികൾ സാധാരണ ടിക്കറ്റ് വിൽക്കുന്നുണ്ട്. 

അൺറിസർവ്ഡ് ടിക്കറ്റ് വിൽപ്പന പൂർണമായും സ്വകാര്യ ഏജൻസികൾക്ക് നൽകാനാണ് റയിൽവെ പദ്ധതിയിടുന്നത്. നിലവിൽ ടിക്കറ്റ് കൗണ്ടറുകളിലെ ജീവനക്കാരെ മറ്റ് വിഭാ​ഗങ്ങളിലേക്ക് മാറ്റും. ഇതിന്റെ ആദ്യഘട്ടമായി തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് വിൽപ്പന കൗണ്ടറുകൾ അടച്ചുപൂട്ടും. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img