03:19am 29 August 2026
NEWS
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെത്തി
24/09/2025  12:24 PM IST
nila
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെത്തി

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ  ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് എത്തുന്നത്. ‌38 ദിവസത്തിന് ശേഷം പാലക്കാട് എത്തിയ എംഎൽഎക്ക് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതികൾ പരാതിയുമായി രംഗത്തെത്തിയതോടെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മണ്ഡലത്തിൽ രാഹുലിന്  പൊതുപരിപാടികളൊന്നും തന്നെ ഇല്ല. സ്വകാര്യ സന്ദർശനമാണ് രാഹുലിന്റെ ലക്ഷ്യമെന്നാണ് വിവരം. ഓഫീസിൽ എത്തുമോ എന്ന കാര്യവും വ്യക്തമല്ല.  മണ്ഡലത്തിലെത്തിയെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.

പൊതു പരിപാടികളിൽ രാഹുലിനെ പങ്കെടുക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധം നടത്തുമെന്നുമാണ് സിപിഎമ്മും ബിജെപിയുമടക്കമുള്ളവർ അറിയിക്കുന്നത്. അതേസമയം തുടർ ദിവസങ്ങളിലും രാഹുൽ പാലക്കാട്ട് ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img