11:28pm 10 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റും
21/08/2025  10:01 AM IST
nila
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റും

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ കോൺ​ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാം​ഗം കൂടിയായ രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസിലെ തന്നെ വനിതകളും രം​ഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതോടെ, രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നും മാറ്റിനിർത്തുന്നത് സംബന്ധിച്ച് കോൺ​ഗ്രസ് നേതൃത്വം തിരക്കിട്ട കൂടിയാലോചനകൾ നടത്തുകയാണ്. 

 പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉടനടി നടപടിയെടുക്കുക എന്നത് മാത്രമാണ് പോംവഴിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ, രാഹുലിനെതിരായ നടപടിയിൽ അന്തിമ തീരുാമനം എടുക്കുക മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും. 

 യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് രാഹുൽ മങ്കൂട്ടത്തിലിനെ സംസ്ഥാന അധ്യക്ഷപദവിയിൽ നിന്നും മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ഇത് അന്വേഷിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിക്കുന്നത്. 

തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നാണ് വിലയിരുത്തൽ. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗമായി തുടരുമെന്നാണ്  വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img