NEWS
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന് കെ മുരളീധരൻ
24/08/2025 10:23 AM IST
nila

ഇപ്പോൾ ഉയർന്നിട്ടുള്ള ലൈംഗികാരോപണങ്ങളുടെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലവിൽ ആരും രാഹുലിനെതിരെ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചാൽ പാർട്ടി അതനുസരിച്ച് കാര്യഗൗരവത്തിൽ കൈകാര്യം ചെയ്യുമെന്നും കെ മുരളീധരൻ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ വ്യക്തമാക്കി.
എഴുതിനൽകിയ പരാതി ഇല്ലാത്ത സാഹ്യചര്യത്തിൽ എംഎൽഎയെ രാജിവെപ്പിക്കേണ്ട സാഹചര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി കോൺഗ്രസിൽ വലിയൊരു വിഭാഗം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











