03:57am 12 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അറസ്റ്റ് തടയാതെ കോടതി
06/12/2025  04:09 PM IST
nila
 രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അറസ്റ്റ് തടയാതെ കോടതി

 രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി  അഡീ.സെഷൻസ് കോടതി. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരി നൽകിയ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നതാണ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്.  അതേസമയം, ഈ കേസിൽ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ രാഹുലിനെ കണ്ടെത്തിയാൽ ഈ കേസ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യാൻ കഴിയും.

ആദ്യം റജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞതിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിൽ രാഹുൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. ജാമ്യഹർജി തീർപ്പാക്കുന്നതു വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസിക്കു നൽകിയ പരാതി പിന്നീടു ഡിജിപിക്കു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബലാത്സംഗക്കേസ് എടുത്തത്. അവധിക്കു നാട്ടിൽ എത്തിയപ്പോൾ വിവാഹവാഗ്ദാനം നൽകി ഹോംസ്‌റ്റേയിൽ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇമെയിലിൽ അയച്ച പരാതിയിൽ യുവതിയുടെ പേരുണ്ടായിരുന്നില്ല. തുടർന്ന് ഇവരെ ബന്ധപ്പെട്ട പൊലീസ് അടുത്തു തന്നെ ഇവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img