04:19am 11 November 2026
NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് കള്ളക്കേസെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

28/08/2025  01:56 PM IST
nila
 രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് കള്ളക്കേസെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് കള്ളക്കേസെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ആ സാഹചര്യത്തിൽ സർക്കാർ എങ്ങനെ കേസെടുക്കുമെന്നും കൊടിക്കുന്നിൽ ചോദിച്ചു. രാഹുൽ നിയമപരമായ വശങ്ങൾ നോക്കി കേസിനെ നേരിടും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്തുടർന്ന് ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, അശ്ലീല സന്ദേശമയയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെയാണ് കൊടിക്കുന്നിൽ സുരേഷ് രം​ഗത്തെത്തിയത്. 

‘‘രാഹുൽ നിയമപരമായ വശങ്ങൾ നോക്കി കേസിനെ നേരിടും എന്നാണ് കരുതുന്നത്. കള്ളകേസ് ആരെടുത്താലും, ഒരു പരാതിയില്ലാതെ, തെളിവില്ലാതെ, ആർ‌ക്കെതിരെ കേസെടുത്താലും കോടതിയിൽ നിലനിൽക്കില്ല. നിയമപോരാട്ടത്തിലൂടെ ആ ആൾ നീതി ലഭ്യമാക്കാൻ ശ്രമിക്കും. രാഹുലിനെതിരെ പരാതി റജിസ്റ്റർ ചെയ്തിട്ടില്ല. എഫ്ഐആർ ഇട്ടിട്ടില്ല. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ആ സാഹചര്യത്തിൽ സർക്കാർ എങ്ങനെ കേസെടുക്കും? നിയമപരമായി നിലനിൽക്കില്ല. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കോടതിയിൽ ചെല്ലുമ്പോൾ തള്ളിപോകുന്ന പല കേസുകളും നമ്മുടെ മുന്നിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്’’– കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img