10:02am 24 August 2026
NEWS
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ഹൈക്കോടതി പരാമർശം സുപ്രീം കോടതി നീക്കി
25/03/2026  12:47 PM IST
nila
 രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ഹൈക്കോടതി പരാമർശം സുപ്രീം കോടതി നീക്കി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യ ഉത്തരവിലെ ചില നിർണായക പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നാല് ഖണ്ഡികളാണ് കോടതി ഒഴിവാക്കിയത്. എന്നാൽ, മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ഹൈക്കോടതി ഉത്തരവിൽ, പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന സൂചനകൾ ഉൾപ്പെട്ടിരുന്നു. കൂടാതെ, പരാതിക്കാരി സമ്മതമില്ലായിരുന്നുവെങ്കിൽ പ്രതിയെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയോ അദ്ദേഹത്തോടൊപ്പം പാലക്കാട്ടേക്ക് പോകുകയോ ചെയ്യുമായിരുന്നില്ലെന്ന നിലപാടും ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു. ഈ പരാമർശങ്ങളടങ്ങിയ 17, 18, 20, 21 ഖണ്ഡികളാണ് സുപ്രീം കോടതി നീക്കം ചെയ്തത്.

ഇത്തരം നിരീക്ഷണങ്ങൾ വിചാരണയെ ബാധിക്കാമെന്നും, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തന്നെ ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിയതുപോലെയാണെന്നും പരാതിക്കാരിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img