12:04am 11 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാം​ഗത്വം രാജിവെക്കേണ്ടെന്ന് കോൺ​ഗ്രസ്
22/08/2025  07:47 AM IST
nila
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാം​ഗത്വം രാജിവെക്കേണ്ടെന്ന് കോൺ​ഗ്രസ്

ലൈം​ഗികാരോപണങ്ങളിൽപെട്ട യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാം​ഗത്വം രാജിവെക്കേണ്ടെന്ന നിലപാടിൽ കോൺ​ഗ്രസ് നേതൃത്വം. സമാനവിഷയങ്ങളിൽ രാജിവച്ച കീഴ്‌വഴക്കം സമീപകാലത്ത് ഒരു പാർട്ടിയിലെയും എംഎൽഎമാർ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസ് നേതൃത്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അതേസമയം, പാർട്ടി ചുമതലകളിൽ നിന്നും രാഹുലിനെ മാറ്റി നിർത്താൻ നേതൃത്വത്തിനിടയിൽ ധാരണയായിട്ടുണ്ട്. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. 

രാഹുലിനെതിരായ ആരോപണങ്ങൾ സമിതി വിശദമായി പരിശോധിക്കും. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ എന്തൊക്കെ, അതിലെ സത്യമെന്ത് തുടങ്ങിയ കാര്യങ്ങളാകും സമിതി പരിശോധിക്കുക. ആരൊക്കെ സമിതിയിൽ ഉണ്ടാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.  ആദ്യം പുറത്തുവന്നത് പേര് പറയാതെയുള്ള ആരോപണമായിരുന്നുവെങ്കിൽ പിന്നാലെ പേരു വെളിപ്പെടുത്തിയുള്ള ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതൊക്കെ വലിയ തോതിൽ കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.

അതേസമയം, വിവാദങ്ങളെ തുടർന്ന് യൂത്ത്‌ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ ബിജെപിയും സിപിഎമ്മും തയ്യാറായിട്ടില്ല. എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി ഉയർത്തിയിട്ടുണ്ട്. നിയമനടപടികളിലേക്ക് കടന്നാൽ അക്കാര്യത്തിൽ തീരുമാനം കടുപ്പിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img