
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ നേരിട്ട് പേരെടുത്ത് പറയാതെ “ബാലാകോട്ടിലെ ജാലവിദ്യക്കാരൻ” എന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. മണ്ഡല പുനർനിർണയം വഴി ദക്ഷിണേന്ത്യയേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും രാഷ്ട്രീയമായി പിന്നാക്കം നിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
“ഓപ്പറേഷൻ സിന്ദൂർ” അടക്കമുള്ള നടപടികൾ വഴി സർക്കാർ-വ്യവസായി കൂട്ടുകെട്ട് രാജ്യത്തെ സ്വാധീനിക്കുന്നതായി ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ, ബാലാകോട്ട് ജാലവിദ്യക്കാരന്റെയും വ്യവസായികളുടെയും കൂട്ടുകെട്ട് ഈ രാജ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും, ഈ ജാലവിദ്യക്കാരൻ ഇപ്പോൾ പിടിയിലായിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ തുല്യതയെ ബാധിക്കുന്ന നീക്കങ്ങളെ പ്രതിപക്ഷം ഒരുമിച്ച് ചെറുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ യൂണിയനിൽ എല്ലാ സംസ്ഥാനങ്ങൾക്കും സമാന അവകാശമാണെന്നും, പ്രാതിനിധ്യം കുറയ്ക്കുന്ന നടപടികൾ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, “ജാലവിദ്യക്കാരൻ” എന്ന പരാമർശത്തെതിരെ ഭരണപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് പ്രതിരോധമന്ത്രി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സഭാ മര്യാദകൾ ലംഘിക്കുന്ന പരാമർശമാണിതെന്ന് സ്പീക്കർ ഓം ബിർലയും ചൂണ്ടിക്കാട്ടി.











