09:08am 30 April 2026
NEWS
രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്ന് ബി ജെ പി നേതായ് അനുരാഗ് ഠാക്കൂർ
18/09/2025  04:26 PM IST
ചെറുകര സണ്ണിലൂക്കോസ്
രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്ന് ബി ജെ പി നേതായ് അനുരാഗ് ഠാക്കൂർ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഓൺലൈനായി ആർക്കും വോട്ടുകൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്നും, ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കാതെ ഒരു വോട്ടും റദ്ദാക്കാൻ കഴിയില്ലെന്നും കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ 2023-ൽ വോട്ടുകൾ നീക്കം ചെയ്യാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടതാണെന്നും, ഈ വിഷയത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാനും അന്വേഷണം നടത്താനും നിർദ്ദേശിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

രാഹുൽ ഗാന്ധി വരുന്നത് സ്ഫോടനം (ധമാക്ക) നടത്താനാണെങ്കിലും, അവസാനം നാടകം (ഡ്രാമ) കളിച്ച് മടങ്ങുകയാണ് പതിവെന്നും ഠാക്കൂർ പരിഹസിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img