
രാഹുൽഗാന്ധിയുടെ ജന്മ ദിനത്തിൽ തേവര എസ് ഡി കോൺവെന്റിലെ അന്തേവാസികൾക്ക് കെ ബാബു എം എൽ എ ഉച്ച ഭക്ഷണം നൽകുന്നു.
കൊച്ചി: പാർലമെന്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 55 ആം ജന്മദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. തേവര എസ് ഡി കോൺവെന്റിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ആഘോഷം. കോൺഗ്രസ് നിയമസഭ പാർലമെന്ററി പാർട്ടി ഉപ നേതാവ് കെ ബാബു ഉച്ച ഭക്ഷണം നൽകി ഉദ്ഘാടനംചെയ്തു.
രാജ്യത്തിന്റെ ഭരണ ഘടനയും, മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി രാഹുൽഗാന്ധി നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് കെ ബാബു ആശംസിച്ചു.
ടി ജെ വിനോദ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ടി എം സക്കീർ ഹുസൈൻ, ടോണി ചമ്മിണി, അഡ്വ ജെയ്സൺ ജോസഫ്, ഡിസിസി ഭാരവാഹികളായ ജോസഫ് ആന്റണി, എംപി ശിവദത്തൻ, ബാബു വലിയ വീട്ടിൽ, കെ വി പി കൃഷ്ണകുമാർ, വിജു ചൂളക്കൻ, കെ എക്സ് ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.










