
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (HMC) റേഡിയോളജി (മെഡിക്കൽ ഇമേജിംഗ്) അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനും മാറ്റം വരുത്തുന്നതിനും പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വാട്സ്ആപ്പ് വഴിയോ ഫോൺ കോളിലൂടെയോ അപ്പോയിന്റ്മെന്റുകൾ മാനേജ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ. ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തിസമയം.
റേഡിയോളജി സേവനങ്ങൾക്കായി ബന്ധപ്പെടുന്നതിന് മുൻപ് ചികിത്സിക്കുന്ന ഡോക്ടറിൽ നിന്നുള്ള മുൻകൂർ റെഫറൽ (Prior Referral) നിർബന്ധമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ വ്യക്തമാക്കി. അപ്പോയിന്റ്മെന്റുകൾ മാറ്റുന്നതിനും പുതിയവ ബുക്ക് ചെയ്യുന്നതിനും രോഗികൾക്ക് ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം.
സംശയങ്ങൾ ചോദിക്കാനും അപ്പോയിന്റ്മെന്റുകൾ മാറ്റാനും 44393377 എന്ന നമ്പറിലേക്ക് സന്ദേശം അയക്കാവുന്നതാണ്.
ഹമദ് ഹെൽപ്പ് ലൈൻ നമ്പറായ 16060 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.











