08:47pm 11 November 2026
NEWS
റോക്കാ പവർ ജിമ്മിൽ റേഡിയോ സുനോ "ഹാപ്പിനസ് ലോഞ്ച്" പരിപാടി ശ്രദ്ധേയമായി
22/06/2026  04:10 PM IST
nila
റോക്കാ പവർ ജിമ്മിൽ റേഡിയോ സുനോ

ദോഹ: ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്കാ പവർ ജിം (മെൻസ് & ലേഡീസ് സെക്ഷൻ) സംയുക്തമായി റേഡിയോ സുനോയും റേഡിയോ ഒലീവും സഹകരിച്ച് സംഘടിപ്പിച്ച "ഹാപ്പിനസ് ലോഞ്ച്" പരിപാടി റോക്കാ പവർ ജിംഇൽ ആവേശകരമായി നടന്നു.

ജീവനക്കാർക്കും അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും ഉത്സാഹവും പകരുന്ന രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിനോദ ഗെയിമുകൾ, യോഗ പരിശീലനം, ഫിറ്റ്നസ് ആക്റ്റിവിറ്റികൾ, ടീം ഇന്ററാക്ഷനുകൾ എന്നിവ അരങ്ങേറി. പങ്കെടുത്ത എല്ലാവർക്കും പുതുമയാർന്ന അനുഭവമാണ് പരിപാടി സമ്മാനിച്ചത്.

ലോക യോഗ ദിനം, പിതൃദിനം,  എന്നീ പ്രത്യേക ദിനങ്ങളോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത് എന്നത് ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി.

പരിപാടിയുടെ വിജയത്തിനായി മികച്ച ഏകോപനവും നേതൃത്വവും നൽകിയ റേഡിയോ സുനോയുടെ ശ്രീ. അപ്പുണ്ണിയെയും റേഡിയോ സുനോ-റേഡിയോ ഒലീവ് ടീമംഗങ്ങളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
ന്യൂ ഗുഡ്‌വിൽ കാർഗോ, & റോക്കാ പവർ ജിം മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് നൗഷാദ് അബൂ റേഡിയോ സുനോയുടെ ശ്രീ. അപ്പുണ്ണിക്ക് ഉപഹാരസ്മാരകം (Memento) കൈമാറി.

 റേഡിയോ സുനോയും റേഡിയോ ഒലീവും സമൂഹത്തിനും പ്രവാസികൾക്കും വേണ്ടി നടത്തുന്ന സജീവ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

പരിപാടിയിൽ ന്യൂ ഗുഡ്‌വിൽ കാർഗോ, റോക്കാ പവർ ജിം മെൻസ് & ലേഡീസ്  സെക്ഷൻ ജീവനക്കാർ, അംഗങ്ങൾ, റേഡിയോ സുനോ, റേഡിയോ ഒലീവ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പരിപാടിക്ക് ജനറൽ മാനേജർ നിഖിൽ നാസർ, മാനേജർ നാജി നൗഷാദ് എന്നിവർ നേതൃത്വം നൽകി, 
ചടങ്ങിന്റെ വിജയത്തിന് സഹകരിച്ച റേഡിയോ സുനോ, റേഡിയോ ഒലീവ് ടീമുകൾക്ക് നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img