08:59pm 10 November 2026
NEWS
റേഡിയോ സുനോ 'ഫസ്റ്റ് ബെൽ' ജിസിസി റേഡിയോ നാടക മത്സരം സീസൺ 4 ലോഗോ പ്രകാശനം ചെയ്തു
02/07/2026  10:49 AM IST
nila
റേഡിയോ സുനോ ഫസ്റ്റ് ബെൽ ജിസിസി റേഡിയോ നാടക മത്സരം സീസൺ 4 ലോഗോ പ്രകാശനം ചെയ്തു

​ദോഹ: പ്രവാസി ശ്രോതാക്കളുടെ ഹൃദയം കവർന്ന ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കിന്റെ പ്രശസ്തമായ 'ഫസ്റ്റ് ബെൽ' ജിസിസി റേഡിയോ നാടക മത്സരത്തിന്റെ നാലാം സീസണിന് തിരിതെളിഞ്ഞു. ദോഹയിലെ റേഡിയോ സുനോ സ്റ്റുഡിയോയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് ഔദ്യോഗിക ലോഞ്ച് നിർവ്വഹിച്ചത്.
​ഖത്തറിലെ സാമൂഹിക-സാംസ്കാരിക-വ്യവസായ രംഗത്തെ പ്രമുഖരും നാടക പ്രവർത്തകരും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അഡ്രസ് ഗേറ്റ്‌വേ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഷംസീർ ഹംസ, റിയൽം അസ്ഗാർഡ് ലേണിംഗ് സൊല്യൂഷൻസ് ഫൗണ്ടർ രാജേഷ് ആളൂർ, ന്യൂ ഗുഡ്‌വിൽ കാർഗോ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ നൗഷാദ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
​ഖത്തറിലെ പ്രമുഖ നാടക സാരഥികളായ ഇക്ബാൽ ചേറ്റുവാ (നാടക സൗഹൃദം ദോഹ), ഫിറോസ് മൂപ്പൻ (നാടക ശബ്ദം ക്രിയേറ്റീവ് ഡയറക്ടർ), ഷമീൽ എ.ജെ (നാടക ശബ്ദം), റെജിൻ (കുവാഖ്) എന്നിവരും നാടകപ്രേമികളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നു.മുൻ സീസണുകളേക്കാൾ കൂടുതൽ വിപുലമായ രീതിയിലാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദോഹയിലെ നാടകവേദികളിൽ നിന്ന് വളർന്ന് ഇത്തവണ 'ജിസിസി റേഡിയോ നാടക മത്സരം സീസൺ 4' എന്ന പേരിലാണ് അടുത്ത അധ്യായത്തിന് തുടക്കമിടുന്നത്. ഗൾഫ് മേഖലയിലെ മികച്ച നാടക പ്രതിഭകളും ഗ്രൂപ്പുകളും മാറ്റുരയ്ക്കുന്ന റേഡിയോ നാടക രാവുകൾക്കായി ശ്രോതാക്കൾക്ക് ഇനി കാതോർക്കാം. മത്സരത്തിന്റെ കൂടുതൽ വിവരങ്ങളും നിബന്ധനകളും വരും ദിവസങ്ങളിൽ റേഡിയോ സുനോ വഴി പ്രഖ്യാപിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img