05:17pm 11 November 2026
NEWS
റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
25/10/2025  04:43 PM IST
nila
റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

ദോഹ: 2017 ഒക്ടോബർ 31ന് പ്രക്ഷേപണം ആരംഭിച്ച ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളം 98.6 എഫ്എം എട്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ ഉസ്ബെസ്കിസ്ഥാൻ അംബാസഡർ ഡോ. അശ്റഫ് ഖുദ്ജയേവിൻ്റെ സാന്നിധ്യത്തിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ സന്ദീപ് കുമാർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഡോ. അശ്റഫ് ഖുദ്ജയേവ് ഡെസ്റ്റിനേഷൻ റിവീൽ നിർവഹിച്ച് സംസാരിച്ചു. ക്യുഎഫ്എം റേഡിയോ നെറ്റ്‌വർക്ക് വൈസ് ചെയർമാൻ & എം.ഡി അബ്ദുൾ ലത്തീഫ് കെ സി  അധ്യക്ഷത വഹിച്ചു. സിഇഒ അൻവർ ഹുസൈൻ ആമുഖ പ്രസംഗവും ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന്, വാർഷികാഘോഷ പങ്കാളികളുമായുള്ള കരാർ കൈമാറ്റവും നടന്നു.

ക്യൂ എഫ്എം റേഡിയോ നെറ്റ്‌വർക്ക്  5 ഭാഷകളിലായി ഒന്നര മില്യൻ ശ്രോതാക്കളിലേക്കെത്തിയതിൻ്റെയും അന്താരാഷ്ട്ര മീഡിയാ റിസർച്ച് ഏജൻസിയായ ഇപ്സോസിൻ്റെ ഏറ്റവും പുതിയ സർവ്വേയിൽ ഖത്തറിലെ ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ള പ്രൈവറ്റ് റേഡിയോ സ്റ്റേഷനായി റേഡിയോ മലയാളം തുടരുന്നതിന്റെയും ആഘോഷവും ചടങ്ങിൽ നടന്നു.

റേഡിയോ ശ്രോതാക്കൾക്ക് ഒരു ലക്ഷം റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇത്തവണയും വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.   ശ്രോതാക്കൾക്ക് സൗജന്യ വിദേശയാത്ര, ഐഫോൺ, എൽഇഡി ടിവികൾ,  നിരവധി പേർക്ക് 986 റിയാലിന്റെ പർച്ചേസ് , പെർഫ്യും വൗചറുകൾ എന്നിവയ്ക്കു പുറമെ   ശ്രോതാക്കൾക്ക് ഹാംഗ്ഔട്ടുകൾ, ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങി അനവധി സമ്മാനങ്ങളും പരിപാടി പ്രഖ്യാപിച്ചു. ഒരു മാസത്തെ ഓൺ-എയർ, ഓൺലൈൻ, ഓൺ-ഗ്രൗണ്ട് മൽസരങ്ങൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖ സംരംഭകരും മുതിർന്ന മാനേജർമാരും സ്പോൺസർമാരും ചടങ്ങിൽ പങ്കെടുത്തു
വിവരങ്ങൾക്ക് നൗഫൽ അബ്ദുൾ റഹ്മാൻ - 66406856

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img