01:07am 13 November 2026
NEWS
ഖത്തറിലെ റേഡിയേഷൻ അളവ് സ്വാഭാവികമായ തോതിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് പരിസ്ഥിതി മന്ത്രാലയം
19/03/2026  01:30 PM IST
nila
ഖത്തറിലെ റേഡിയേഷൻ അളവ് സ്വാഭാവികമായ തോതിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് പരിസ്ഥിതി മന്ത്രാലയം

 


​ദോഹ: ഖത്തറിലെ അന്തരീക്ഷത്തിലും സമുദ്രജലത്തിലുമുള്ള റേഡിയേഷൻ (വികിരണം) അളവ് പൂർണ്ണമായും സ്വാഭാവികവും സുരക്ഷിതവുമായ പരിധിയിലാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) വ്യക്തമാക്കി. നിലവിലെ കണക്കുകൾ പ്രകാരം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം 
​ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.രാജ്യത്തെ റേഡിയേഷൻ നിരീക്ഷണ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായുണ്ടാകുന്ന മാറ്റങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഏത് സാഹചര്യത്തെയും നേരിടാൻ മന്ത്രാലയം സജ്ജമാണെന്നും മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് ഏകോപിത പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.റേഡിയേഷൻ സംബന്ധിച്ച വാർത്തകൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജുകളെയും ഖത്തർ ന്യൂസ് ഏജൻസിയെയും (QNA) മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img