രവീന്ദ്ര സംഗീത പുരസ്കാരവും ഗാനസന്ധ്യയും നവംബർ 19 ന്
കൊച്ചി: രവീന്ദ്രൻ മാസ്റ്ററിൻ്റെ സ്മരണയ്ക്കായി രവീന്ദ്രൻ മ്യൂസിക്കൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പാടിവട്ടം അസീസിയ ഓർഗ്ഗാനിക്ക് വേൾഡുമായി ചേർന്ന് രവീന്ദ്രൻ മാസ്റ്ററിൻ്റെ ജന്മദിനമായ നവംബർ 9 ന് രവീന്ദ്ര സംഗീതോത്സവം നടക്കും. പാടിവട്ടം അസീസിയ കൺവെൻഷൻ സെൻ്ററിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നതെന്ന് അസീസിയ ഓർഗാനിക് വേൾഡ് പി ആർ ഓ ജലീൽ താനത്ത്, മാധ്യമപ്രവർത്തകൻ ബാലകൃഷ്ണൻ പെരിയ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രമുഖ ഗായകരും സംഗീത സംവിധായകരും ചേർന്ന് രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആലപിക്കും.നവംബർ 19 ന് വൈകീട്ട് 5.30 മുതൽ രവീന്ദ്ര സംഗീത പുരസ്കാരവും ഗാനസന്ധ്യയും നടക്കും. രവീന്ദ്ര സംഗീത പുരസ്കാരം ഗായിക കെ. എസ് ചിത്രയ്ക്ക് സമ്മാനിക്കും. ചടങ്ങിൽ രവീന്ദ്ര മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രനും കുടുംബവും പങ്കെടുക്കും.








