കൊച്ചി : വിവരാവകാശ പ്രവർത്തകരുടെ സംഘടനയായ ആർടിഐ കേരള ഫെഡറേഷൻ എറണാകുളം ജില്ല പ്രവർത്തക സമ്മേളനം ആഗസ്റ്റ് 10 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കുന്നു. ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് ശശി കിഴക്കട അധ്യക്ഷ വഹിക്കുന്ന സമ്മേളനം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി എം ഐ ഉദ്ഘാടനം ചെയ്യും. ആർ. ടി. ഐ. കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ശശികുമാർ മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ജോളി പവേലിൽ,കെ. ജി. ഇല്യാസ്, ജില്ലാ സെക്രട്ടറി ജോർജ് തെറ്റയിൽ, അനിൽ മുനയത്ത്,ഈ. ജി . ജയകുമാർ എന്നിവർ പ്രസംഗിക്കും. വിവരാവകാശ നിയമം 2005 പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് പഠന ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. വിവരാവകാശ നിയമത്തെക്കുറിച്ച് കൂടുതൽ അറിയുവാനും പ്രവർത്തിക്കുവാനും താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് 9446951952.








