08:14pm 07 November 2026
NEWS
ആർ. ശങ്കറിന്റെ 54-ാം ചരമവാർഷികം ആചരിച്ചു
07/11/2026  07:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആർ. ശങ്കറിന്റെ 54-ാം ചരമവാർഷികം ആചരിച്ചു

എറണാകുളം: മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ആർ. ശങ്കറിന്റെ 54-ാം ചരമവാർഷികത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.എറണാകുളം ഡി.സി.സി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ് മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ശ്രീനിവാസൻ കൃഷ്ണൻ, ജയ്സൺ ജോസഫ്, ജോസഫ് ആന്റണി, പോളച്ചൻ മണിയൻകോട്, ബാബു പുത്തനങ്ങാടി, എം. പി.ശിവദത്തൻ,കെ.വി.പി. കൃഷ്ണകുമാർ, സേവ്യാർ തായങ്കേരി, വി.കെ. ശശികുമാർ, പി.വി. സജീവൻ, വിജു ചുളക്കൽ, ഡോ. ഗീത സജീവ്, സി. വിനോദ്, വേണു മുളന്തുരുത്തി, വിവേക് ഹരിദാസ്, കെ.വി. ആന്റണി എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img