NEWS
കോൺഗ്രസിന്റെ തലയെടുപ്പായിരുന്നു ആർ ശങ്കർ : ടി ജെ വിനോദ്
30/04/2026 04:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: അസാമാന്യ സംഘാടന ശേഷിയും കാര്യപ്രാപ്തിയുമുള്ള നേതാവായിരുന്നു ആർ ശങ്കറെന്ന് ടി ജെ വിനോദ് എം എൽ എ. കോൺഗ്രസിന്റെ തന്നെ തലയെടുപ്പായിരുന്നു ആർ ശങ്കർ. ഉജ്വല വാഗ്മിയും ആരുടെയും മുന്നിൽ തലകുനിക്കാത്ത നേതാവായിരുന്നു അദ്ദേഹമെന്നും വിനോദ് പറഞ്ഞു. എറണാകുളം ഡി സി സി സംഘടിപ്പിച്ച ശങ്കർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു . മുൻമന്ത്രി കെ ബാബു , യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ , ഡിസിസി ഭാരവാഹികളായ ജോസഫ് ആന്റണി, എംപി ശിവദത്തൻ, വി കെ ശശികുമാർ, നേതാക്കളായ ഒ ഡി സേവ്യർ, ആന്റണി അലക്സ്, വൈക്കം നസീർ , കെ വി ആന്റണി, പി സി ഷൈൻ , ഷംല നൗഷാദ് , ഗ്ലാഡിസ് ,
പി എഫ് ഭാസി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








